പ്രതികൂല കാലാവസ്ഥ : പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

0

കൊച്ചി :  സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് നടപടി. നാവിക വിമാനത്താവളത്തിലുണ്ടായ കനത്തനമഴയെത്തുടര്‍ന്ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ വ്യൂഹം തിരിച്ചിറക്കുകയായിരുന്നു.  തുടർന്ന് മോദി ഐഎൻഎസ് ഗരുഡയിൽ നിന്നും നേവൽ ബേസിൽ തന്നെ ഐഎൻഎസ് സഞ്ജീവനി യുടെ സമീപമുള്ള കോൺഫറൻസ് ഹാളിലേക്ക് പോയി.സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായികഴിഞ്ഞ ദിവസം രാത്രി 10.50ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്.

പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണത്തിനായി പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍

റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ വ്യോമനിരീക്ഷണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ മഴയെത്തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

You might also like

-