breaking news live update കൂടുതൽ ജലം ഒഴുക്കിവിടുന്നു; ചെറുതോണിയിൽ ആളെ ഒഴിപ്പിക്കുന്നു

0
IDUKKI RESERVOIR Dt: 15.08.2018
WL at 4.00pm 2399. 28ft
Hourly Gross inflow : 1784cumecs
6 Hrs Av. Net Inflow: 444cumecs
PH discharge : 117 cumecs
Spill : 1300 cumecs
Cumulative spill : 313.832Mm3
Hourly net inflow : 367 cumecs
Gates 1&5 raised @ 2.7m/E & 2,3,4 @ 2.8m/E
F R L : 2403 ft

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽനിന്ന് ജലമൊഴുക്ക് ശക്തിപ്പെടുത്തിയതോടെ ചെറുതോണി പട്ടണത്തിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ചെറുതോണിയിൽ അപായ സൈറൺ മുഴക്കിക്കൊണ്ടാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ പറഞ്ഞത്. മുല്ലപ്പെരിയാറും ഇടുക്കിയും നിറഞ്ഞതോടെ മലയോരമേഖല ഒറ്റപ്പെട്ടു. ആയിരത്തിലധികം പേരെയാണ് വിവിധയിടങ്ങളിൽ നിന്നുമായി മാറ്റി പാർപ്പിച്ചത്. മലയോരമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമുകളിലെ ജലനിരപ്പ് അതിവേഗത്തിലാണ് ഉയരുന്നത്.

തൃശൂരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

 

തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മൂഴി ഗാര്‍ഡന്‍, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, വിലങ്ങന്‍കുന്ന് എന്നിവിടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. പൂമല ഡാമിലെ ബോട്ട് സവാരി മഴ മാറുന്നത് വരെ നിര്‍ത്തിവച്ചു.

കുട്ടനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം, നേവിയുടെ സഹായം തേടി

 

കനത്തമഴ തുടരുകയും ഡാമുകള്‍ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍  ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല്‍പ്പത് പേരെ ജില്ലയില്‍ വിന്യസിച്ചു.

തോരാമഴ: ക്യാമ്പുകൾ 28

ഇടുക്കി ,കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീടുകൾ നഷ്ടമായവരും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവരുമായി 913 കുടുംബങ്ങളിലെ 2531 പേർ. ഇടുക്കി താലൂക്കിലെ 13 വില്ലേജുകളിലെ 414 കുടുംബങ്ങളിലെ 1242 പേരും ദേവികുളം താലൂക്കിലെ 14 വില്ലേജുകളിലെ 488 കുടുംബങ്ങളിലെ 973 പേരും ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ ആറ് കുടുംബങ്ങളിലെ 24 പേരുമാണ് വിവിധ സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിവിധ മത സ്ഥാപനങ്ങളിലെ ഹാളുകളിലുമായി കഴിയുന്നത്. ഇവർക്ക് ഭക്ഷണവും ചികിത്സാ സൗകര്യവും  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ജില്ലാകലക്ടർ വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തി കുടുംബങ്ങളുടെ വിവരങ്ങൾ ആരാഞ്ഞു. ക്യാമ്പിൽ നിന്നും മടങ്ങുമ്പോൾ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പുതുക്കിയ തീയതി

ജൂലൈ  2018 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന്റെ ആഗസ്റ്റ് 10, 11 തീയതികളിലെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 17, 18 തീയതികളിൽ നടത്തും. സമയക്രമത്തിൽ മാറ്റമില്ല.

ഇടുക്കിയില്‍ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; 2531 പേരെ മാറ്റിപാര്‍പ്പിച്ചു

ഇടുക്കി: ഇടുക്കിയെ പ്രളയത്തിലാക്കി കാലവർഷം പെയ്തിറങ്ങുകയാണ്. ജില്ലയിൽ എവിടെയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിലെ പ്രധാനപ്പെട്ട ജലാശയങ്ങളായ ഇടമലയാർ, മുല്ലപ്പെരിയാർ, ഇടുക്കി, കല്ലറൂട്ടി, മാട്ടുപ്പെട്ടി എന്നിവ പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിടുകയും ചെയ്തു.

ഓരോ ജലാശയങ്ങളിൽ നിന്നും സെക്കന്റിൽ പുറം തള്ളുന്ന വെള്ളത്തിന്റെ അളവുകൾ ഇങ്ങനെയാണ്: ഇടുക്കി റിസോര്‍വയറിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 2398.90 അടിയാണ്. 2403 അടിയാണ് പരമാവധി ശേഷി. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 141.6 അടിയാണ്. ഇടമലയാറിലെ ഇപ്പോഴത്തെ ജലനിരപ്പ് 169.21 മീറ്ററാണ്. ഇവയുടെ പരമാവധി ശേഷി തന്നെ 169 ആണ്. മാട്ടുപ്പെട്ടി ഡാമാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 1599.20 അടിയാണ്. ഇവയുടെ പരമാവധി ശേഷി 1599.59 അടിയാണ്.

ഇത്രയധികം ജലാശയങ്ങൾ തുറക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. ഇത്തരം പ്രളയങ്ങളിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി നിരവധി ക്യാബുകളാണ് തുറന്നിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീടുകൾ നഷ്ടമായവരും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവരുമായി 913 കുടുംബങ്ങളിലെ 2531 പേർ. ഇടുക്കി താലൂക്കിലെ 13 വില്ലേജുകളിലെ 414 കുടുംബങ്ങളിലെ 1242 പേരും ദേവികുളം താലൂക്കിലെ 14 വില്ലേജുകളിലെ 488 കുടുംബങ്ങളിലെ 973 പേരും ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ ആറ് കുടുംബങ്ങളിലെ 24 പേരുമാണ് വിവിധ സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിവിധ മത സ്ഥാപനങ്ങളിലെ ഹാളുകളിലുമായി കഴിയുന്നത്. ഇവർക്ക് ഭക്ഷണവും ചികിത്സാ സൗകര്യവും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാകലക്ടർ വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തി കുടുംബങ്ങളുടെ വിവരങ്ങൾ ആരാഞ്ഞു. ക്യാമ്പിൽ നിന്നും മടങ്ങുമ്പോൾ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചമേഘലയായ മൂന്നാറിൽ 1924ശേഷമുണ്ടാക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെ ഉണ്ടായത്. കന്നിമല, നല്ല തണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ മുതിരപ്പുഴയിൽ 50 അടിയോളം വെള്ളം ഉയരുകയും പഴയ മുന്നാർ വെള്ളത്തിലാവുകയും ചെയ്തു.

1924ൽ 11 ദിവസം പെയ്ത പേമാരിയിലാണ് വെള്ളം കയറിയതെങ്കിൽ കഴിഞ്ഞ ദിവസം രണ്ടുദിവസംകൊണ്ടാണ് മുന്നാർ വെള്ളം കയറി ഒറ്റപ്പെട്ടത്. തൊഴിലാളികൾ താമസിക്കുന്ന 12 ഓളം ലയൻസുകളും, കോട്ടേജുകളും റിസോർട്ടുകളടക്കം 50 ഓളം കെട്ടിടങ്ങളും വെള്ളത്തിലായി. ബ്രിട്ടീഷുകാർ നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള അടുപാലം മുതിരപ്പുഴയാറ്റിൽ ഒലിച്ചുപോയി. അറ്റുകാട് വെള്ളച്ചാട്ടത്തിന് കുറുകെ നിർമ്മിച്ചിരുന്ന പലവും ഇടിഞ്ഞു. ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യം, ഫയർഫോഴ്സ്, റവന്യു അധികൃതർ എന്നിവർ രംഗത്തുണ്ട്.

 

You might also like

-