നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണം ക്രൈംബ്രാഞ്ച് കോടതിയിൽ

ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ദിലിപിൻ്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് . ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. സഹോദരന്‍ അനൂപ് , സുരാജ് , ശരത് , ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ദിലിപിൻ്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

You might also like

-