ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ ആറ് മാസത്തേക്ക്കൂടി നീട്ടി

വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ നീട്ടാനുള്ള ശിപാര്‍ശ നല്‍കിയത്

0

തിരുവനന്തപുരം: ഡിജിപി: ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്കുകൂടി നീട്ടി. വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ നീട്ടാനുള്ള ശിപാര്‍ശ നല്‍കിയത്. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നു.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങുന്നതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തുന്നത്. ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലാവദി നീട്ടുന്നത്.പൊതുചടങ്ങില്‍ ഓഖി ബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യമായി സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്

You might also like

-