മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി പൊലീസുകാരന്‍കൊന്നു

മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യയെയാണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് പ്രതി

0

  മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യയെയാണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് പ്രതി.വള്ളിക്കുന്നം വട്ടയ്ക്കാട് സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സൌമ്യ. കാറില്‍ പിന്തുടര്‍ന്ന അക്രമി സൗമ്യയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി. സ്കൂട്ടറില്‍ നിന്ന് വീണ സൗമ്യയുടെ കഴുത്തിന് വെട്ടി. മരണ വെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സൌമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്ക് സമീപത്തെ കവലയിലായിരുന്നു അക്രമം.

സംഭവ സ്ഥലത്ത് വെച്ച് തന്നെ സൌമ്യ മരിച്ചു. അക്രമിക്കും സാരമായി പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സൗമ്യക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.

You might also like

-