കാണാതായ സി.ഐ നവാസിനെ കണ്ടെത്തി

കോയമ്പത്തൂരിലേക്ക് പോകും വഴി മധുരയില്‍ വെച്ച് ട്രെയിനിലാണ് നവാസിനെ കണ്ടെത്തിയത്. മലയാളിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നവാസിനെ തിരിച്ചറിയുകയായിരുന്നു

0

പാലക്കാട് :കാണാതായ എറണാംകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകും വഴി മധുരയില്‍ വെച്ച് ട്രെയിനിലാണ് നവാസിനെ കണ്ടെത്തിയത്. മലയാളിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നവാസിനെ തിരിച്ചറിയുകയായിരുന്നു. ഉച്ചയോടെ നവാസിനെ കേരളത്തിലെത്തിക്കും.

അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിന്റെ മാനസിക പീഡനവും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലമാണ് സി.ഐ നാടുവിട്ട് പോകാൻ കാരണമെന്ന ആരോപണവുമായി നേരത്തെ ഭാര്യ രംഗത്തെത്തിയിരുന്നു. ഭർത്താവിനെ കാണാതായി ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം നവാസിനെ കണ്ടെത്താൻ ശ്രമിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.

You might also like

-