ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി.

കൊവിഡിനെതിരായ മരുന്നാണെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ കോടതിയെ സമീപിച്ചത്.

0

യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി.കൊവിഡിനെതിരായ മരുന്നാണെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ കോടതിയെ സമീപിച്ചത്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

അതേസമയം, അലോപ്പതി മരുന്നിനും ചികിത്സയ്ക്കുമെതിരെ രാംദേവ് നടത്തിയ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയെന്ന് ജസ്റ്റീസ് സി.ഹരിശങ്കര്‍ പറഞ്ഞു. ഹോമിയോപ്പതി വ്യാജമാണെന്ന് എനിക്ക് തോന്നിയാല്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ എനിക്കെതിരെ കേസ് നല്‍കുമോ? രാംദേവിന്റെ പിന്നാലെ നടക്കാതെ കൊവിഡ് ചികിത്സയ്ക്ക് മരുന്നു കണ്ടുപിടിക്കാന്‍ നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കൂവെന്നും കോടതി പറഞ്ഞു. രാംദേവിന്റെ വ്യാജ പ്രചാരണങ്ങളില്‍ ജനം വിശ്വസിക്കുന്നുവെന്നും വാക്‌സിനേഷന്‍ അടക്കമുള്ളവയോട് അവര്‍ മുഖംതിരിക്കുന്നുവെന്നും ഡി.എം.എയ്ക്ക് വേണ്ടി ഹാജരായ അഡ്വ. രാജീവ് ദത്ത പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ കൊവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകള്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്

You might also like

-