ഉംപുന്‍ താണ്ഡവമാടി ചുഴലിക്കാറ്റിൽ 14 മരണം ആയിരകണക്കിന് കെട്ടിടങ്ങൾ തകർന്നു
ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര് മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു.
വീഡിയോ കാണാം ://www.facebook.com/indiavision.mediacom/videos/286827429151980/?t=0
ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്.തീരമേഖലയിൽ ആയിരകണക്കിന് കെട്ടിടങ്ങൾ കനത്ത കട്ടിൽ നിലം പൊത്തി ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നോർത്ത് 24 പർഗാനാസിൽ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂൻ ബംഗാൾ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.ബംഗാൾ-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര് മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതിൽ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചുഉപൂൻ ചുഴലിക്കാറ്റിൽ കൊൽക്കത്തയിലെ നോർത്ത് 24 പർഗനസിൽ 5500 വീടുകൾ തകർന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനസിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്.
ശക്തമായ കാറ്റും മഴയും നാലുമണിക്കൂർ കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ അരലക്ഷം പേരെയും സൈക്ലോൺ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് ഒഡീഷയിലും പശ്ചിമബംഗാളിലുമായി വിന്യസിച്ചിട്ടുള്ളത്,അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്