സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം, കോഴിക്കോട് മോക്ഷണകേസിൽ പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു

നെഞ്ചു വേദനയെന്ന് പറഞ്ഞ് പൊലീസ് തന്നെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു. പിന്നീട് മരണം

0

കോഴിക്കോട്:സംസ്ഥാനത്ത വീണ്ടും കസ്റ്റഡി മരണം കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു. തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ഇരുമ്പു കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നെഞ്ചു വേദനയെന്ന് പറഞ്ഞ് പൊലീസ് തന്നെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

You might also like

-