ശബരിമലസംഘർക്ഷം : പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

0

പത്തനംതിട്ട :ശബരിമലയിലേ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായി പിടിക്കപ്പെട്ട അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത് അക്രമം നടത്തിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. 10 കെഎസ്ആര്‍ടിസി ബസുകളും 13 പൊലീസ് വാഹനങ്ങളും അടിച്ച് തകര്‍ത്തിരുന്നു. കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തതിന് പൊലീസ് സംഭവസ്ഥലത്തും നിന്നും അറസ്റ്റ് ചെയ്ത ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും ഇവര്‍ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേ റ്റിരുന്നു..

പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു.

 

You might also like

-