ശിൽപിയുടെ പരാതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്

മോൻസണ് താൻ പല ശിൽപങ്ങളും നിർമിച്ച് നൽകിയെന്നും ആ വകയിൽ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശിൽപി പറഞ്ഞു. ഒന്നരമാസത്തിനകരം പണം നൽകാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉൾപ്പെടെ നിർമ്മിച്ചുനൽകിയത്

0

കൊച്ചി :മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് സുരേഷിന്റെ പരാതി പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് ഇയാൾക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തത് .
. മോൻസണ് താൻ പല ശിൽപങ്ങളും നിർമിച്ച് നൽകിയെന്നും ആ വകയിൽ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശിൽപി പറഞ്ഞു. ഒന്നരമാസത്തിനകരം പണം നൽകാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉൾപ്പെടെ നിർമ്മിച്ചുനൽകിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും സുരേഷിൻറെ പരാതിയിൽ പറയുന്നു

അതേസമയം പുരാവസ്തു തട്ടിപ്പിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ആധികാരികത സംബന്ധിച്ചാണ് പരിശോധന നടത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘവും മോട്ടോർ വാഹന വകുപ്പും മോൻസൺ മാവുങ്കലിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

You might also like

-