കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഇന്നുമുതൽ

ഓരോ ആൾക്കും 0.5 എം.എൽ. കോവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്തത്. ഒമ്പതുമുതൽ അഞ്ചുവരെയാണ് സമയം.

0

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ശനിയാഴ്ച 133 കേന്ദ്രങ്ങളിൽ നടക്കും. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളുണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതമാണുണ്ടാകുക.വാക്സിനേഷൻ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി.എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. മന്ത്രി കെ.കെ. ശൈലജ കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കും. ശനിയാഴ്ചത്തെ നടപടികൾ വിലയിരുത്തി തിങ്കളാഴ്ചമുതൽ കുത്തിവെപ്പ് തുടരും.

ഓരോ ആൾക്കും 0.5 എം.എൽ. കോവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്തത്. ഒമ്പതുമുതൽ അഞ്ചുവരെയാണ് സമയം. രജിസ്റ്റർചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻപോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും.വാക്സിൻ എടുത്താൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. വാക്സിനേഷൻകേന്ദ്രത്തിൽ ഡോക്ടറുടെ സേവനമുണ്ടാകും. അടിയന്തര ചികിത്സയ്ക്കായി എല്ലാകേന്ദ്രങ്ങളിലും അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ.) കിറ്റുണ്ടാകും. ആംബുലൻസ് സേവനവുമുണ്ട്.

സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന സ്റ്റിയറിങ് കമ്മിറ്റി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകുന്ന സ്റ്റേറ്റ് ടാസ്ക് ഫോഴ്‌സ്, സ്റ്റേറ്റ് കൺട്രോൾ റൂം, ജില്ലാതലത്തിൽ കളക്ടർ നേതൃത്വം നൽകുന്ന ടാസ്ക് ഫോഴ്‌സ്, ജില്ലാ കൺട്രോൾ റൂം, ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാസ്ക് ഫോഴ്‌സ്, ബ്ലോക്ക് കൺട്രോൾ റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

You might also like

-