കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവാരണ് മരിച്ചത്

0

തിരുവനതപുരം : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശ് ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉണ്ണിയെന്നായാളും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവാരണ് മരിച്ചത്,തമിഴ്നാട്ടിൽ പോയി മടങ്ങിയ മുരുകേശന് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.  ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.