ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോ​ഗം

പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചെന്നൈയിൽ കൊവിഡ് രോ​ഗിയുടെ സംസ്കാര ചടങ്ങ് നടത്തിയത്. മുൻ മന്ത്രിയടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

0

ചെന്നൈ :തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചെന്നൈയിൽ കൊവിഡ് രോ​ഗിയുടെ സംസ്കാര ചടങ്ങ് നടത്തിയത്. മുൻ മന്ത്രിയടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയാണ്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് രോഗം പകർന്നത്.

അതേസമയം തമിഴ് നാട്ടിൽ  ഇന്നലെ 31  പേർക്ക്  കോവിഡ് 19   സ്ഥികരിച്ചു  ഇതോടെ  തമിഴ് നാട്ടിൽ  കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 1173  ആയി  ഇന്ന് സ്ഥികരിച്ച  21  പേര് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പിടിപെട്ടിട്ടുള്ളത്  ഒരാൾക്ക് ഇതര സംസ്ഥാനത്തെ സന്ദർശനം വഴിയുമാണ് രോഗം പടർന്നത് ന്ന് തമിഴ് നാട്  ആരോഗ്യ സെകട്ടറി ബീല രാജേഷ് പറഞ്ഞു

You might also like

-