തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം വൃദ്ധസദനത്തിൽ 35 പേർക്ക് കോവിഡ്

27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗബാധയുണ്ടായത്

0

തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം വൃദ്ധസദനത്തിൽ 35 പേർക്ക് കോവിഡ്. 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗബാധയുണ്ടായത്. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളിൽ വളരെ പ്രായം ചെന്നവരും ഉൾപ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്. എന്നാൽ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ക്ലസ്റ്റർ മേഖലയിൽ പ്രായം ഏറിയവരിലാണ് കൂടുതൽ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലും പരിശോധന നടത്തിയത്.

You might also like

-