രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 508 പുതിയ കോവിഡ് കേസുകൾ കൊറോണ ബാധിതരുടെ എണ്ണം 4789 ആയി

13 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 124 ആയി. തെലങ്കാനയിൽ മാത്രം ഇന്ന് 41 പേർക്ക് രോഗം സ്ഥിരീകരിച്ചു.

0

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 508 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,351 ആയി ഉയർന്നു. ഇതിൽ 353 പേർക്ക് രോഗം ഭേദമായി. 13 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ160 ആയി. തെലങ്കാനയിൽ മാത്രം ഇന്ന് 41 പേർക്ക് രോഗം സ്ഥിരീകരിച്ചു.മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരണസംഖ്യ 40 ആയി ഉയര്‍ന്നു. എട്ടുപേർ പൂനെയിലും മൂന്നു പേർ താനെയിലും മരിച്ചു. നവി മുംബൈ, വസൈ വിരാർ എന്നിവിടങ്ങളിൽ രണ്ടുപേർ വീതം മരിച്ചു.

കേരളത്തിൽ  ഇന്ന് 9 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇവരിൽ നാലുപേർ വിദേശത്ത് നിന്ന് വന്നവരാണ്. 2 പേർ നിസാമുദ്ദീൻ മതസമ്മേളനത്തിൽ  പങ്കെടുത്തവർ. ഇതുവരെ 336 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു. ജാംനഗറിൽ നിന്നുള്ള 14മാസം പ്രായമായ കുഞ്ഞാണ് ഒന്നിലധികം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മരിച്ചത്. ജാംനഗറിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു മരണം.

സംസ്ഥാനത്തെ അഭയാർത്ഥി തൊഴിലാളികളുടെ മകനായ കുഞ്ഞ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് കേസായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ തന്നെ ഗുരുതരാവസ്ഥയിലാ.ിരുന്ന കുഞ്ഞിന് രണ്ട് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. വെന്റിലേറ്റർ പ്രവേശിപ്പിച്ച കുട്ടി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതർ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്.

You might also like

-