കൊറോണ മുൻകരുതൽ വുഹാനിൽ നിന്ന് കൊണ്ടുവരുന്നവരെ സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ നിരവധി രാജ്യങ്ങളാണ് ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദു ചെയ്തത്. പുറംരാജ്യങ്ങളിലേക്ക് യാത്ര പോകുന്നത് ഒഴിവാക്കാൻ ചൈന അവരുടെ പൗരൻമാ‍‍‍‍‌ർക്ക് ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. അതേസമയം, നിരവധി രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.

0

ഡൽഹി :കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവരെ സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ സൈന്യം പ്രത്യേക കേന്ദ്രം സജ്ജമാക്കി. സൈനികഡോക്ടര്‍മാരുടെ സംഘമാകും ഇവരെ പരിശോധിക്കുക. വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് പദ്ധതി. പ്രത്യേക വിമാനത്തില്‍ വുഹാനില്‍ നിന്ന് തിരിച്ചുവരുന്നവരുടെ മെഡിക്കല്‍ പരിശോധന തുടങ്ങി. മലയാളി വിദ്യാര്‍ഥികള്‍ അടക്കമുളളവരെ പരിശോധനാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ നിരവധി രാജ്യങ്ങളാണ് ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദു ചെയ്തത്. പുറംരാജ്യങ്ങളിലേക്ക് യാത്ര പോകുന്നത് ഒഴിവാക്കാൻ ചൈന അവരുടെ പൗരൻമാ‍‍‍‍‌ർക്ക് ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. അതേസമയം, നിരവധി രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.

കൊറോണക്കേസില്‍ തൃശൂരില്‍ അടക്കം എല്ലാമുന്‍കരുതലുകളും എടുത്തെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൊറോണ വൈറസ് ബാധിച്ച പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. രോഗ ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് കർശന നിർദ്ദേശം നല്‍കി.ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് പെൺകുട്ടിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേയ്ക്കു മാറ്റിയത്. ഓരോ മണിക്കൂറിലും വിദഗ്ധ ഡോക്ടർമാർ പെൺകുട്ടിയെ പരിശോധിക്കുന്നുണ്ട്. ഐസോലേഷൻ വാർഡിലെ ഡോക്ടർമാരും നഴ്സുമാരും സുരക്ഷിത വസ്ത്രങ്ങൾ ധരിച്ചാണ് രോഗിയെ പരിചരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളോടെ കഴിയുന്ന ആർക്കും ആരോഗ്യനില അപകടകരമല്ല. പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യ വിഭാഗം ആവർത്തിച്ച് പറയുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊറോണ കേസാണെന്ന് സംശയം തോന്നിയാൽ ഉടനെ രോഗിയെ ഐസോലേഷൻ വാർഡിലേയ്ക്കു മാറ്റണം. വിദഗ്ധ ചികിൽസ ആവശ്യമെങ്കിൽ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റാം. സ്വകാര്യ ആശുപത്രികളിൽ മാസ്ക്ക് നിർബന്ധമാക്കണം.

പൊതു സമൂഹത്തെ ആധി പിടിപ്പിക്കാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗവും മന്ത്രി വിളിച്ചിരുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും നൽകുന്നവർക്ക് എതിരെ കർശന നിയമ നടപടിക്ക് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നവരുടെ പരിശോധന ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തുടർചികിൽസകൾ തീരുമാനിക്കും.

You might also like

-