പാർലമെന്റിലെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കി

ഉയര്‍ന്ന പദവികള്‍ കോൺഗ്രസ്സിന് നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. ധന-വിദേശകാര്യ സമിതികളുടെ ചെയർമാൻമാരായി ബിജെപിയുടെ ജയന്ത് സിൻഹ, പി പി ചൗധരി എന്നിവരെ നിയമിച്ചു

0

ഡൽഹി: പാർലമെന്റിന്റെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കി. ധന, വിദേശകാര്യ പാര്‍ലമെന്റി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനമാണ് കോൺഗ്രസ്സിന് നഷ്ടമായത്. പ്രതിപക്ഷ അംഗങ്ങളേ ഒഴിവാക്കി ഈ പദവികളിൽ ബിജെപി എംപിമാരെ നിയമിച്ചു.

വീരപ്പമൊയ്ലി ചെയര്‍മാനായ ധനകാര്യ സമിതിയും ശശി തരൂര്‍ ചെയര്‍മാനായ വിദേശ കാര്യ സമിതിയുമാണ് നിലവിലുണ്ടായിരുന്നത്. ഇത്തവണ ഉയര്‍ന്ന പദവികള്‍ കോൺഗ്രസ്സിന് നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. ധന-വിദേശകാര്യ സമിതികളുടെ ചെയർമാൻമാരായി ബിജെപിയുടെ ജയന്ത് സിൻഹ, പി പി ചൗധരി എന്നിവരെ നിയമിച്ചു.
നോട്ട് അസാധുവാക്കലില്‍ അന്നത്തെ ധനകാര്യ സമിതി ചെയർമാന്‍ വീരപ്പമൊയ്ലിയും ദോക്ലാം വിഷയത്തില്‍ വിദേശ കാര്യ സമിതി ചെയർമാനായിരുന്ന ശശി തരൂരും സ്വീകരിച്ച നിലപാടുകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐടി സമിതി ചെയർമാൻ പദമാണ് ശശി തരൂരിന് നൽകിയത്. സുരേഷ് ഗോപിയും ഈ സമിതിയിൽ അംഗമാണ്.കെ മുരളീധരൻ എസ്റ്റിമേറ്റ്, ടൂറിസം ട്രാൻസ്‌പോർട്ട് സമിതികളിലും അംഗമാകും. ജയറാം രമേശ് ചെയർമാനായ ശാസ്ത്ര സമിതിയിൽ ഇ ടി മുഹമ്മദ് ബഷീർ, ബിനോയ് വിശ്വം എന്നിവർ അംഗങ്ങളാണ്. കേന്ദ്രനീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

You might also like

-