ഗര്‍ഭിണിയായ ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ 3 ജീവപര്യന്തം തടവ്
കൊലപ്പെടുത്തിയതിന് ശേഷം ഭാര്യയേയും മൂന്ന് മക്കളേയും കാണുന്നുല്ലെന്നും, കണ്ടുപിടിക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു ക്രിസ് വീട്ടില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത് വളരെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
കൊളറാഡോ: ഗര്‍ഭിണിയായ ഭാര്യയെയും, മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളേയും കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി ക്രിസ് വാട്ട്‌സിനെ (33) ജീവപര്യന്തം പരോള്‍ ലഭിക്കാതെ ജയിലിലടക്കാന്‍ വെല്‍ഡ് കൗണ്ടി ജഡ്ജി മാര്‍സിലൊ കോപ്കൗ നവംബര്‍ 19 ന് ഉത്തരവിട്ടു. ഭാര്യ ഷാനന്‍ വാട്ട്‌സ് (34) മക്കളായ ബെല്ല (4), സെലിസ്റ്റ (3) എന്നിവരെ കഴുത്ത് ഞെരിച്ചാണ് ക്രിസ് കൊലപ്പെടുത്തിയത്.ക്രിസിന്റെ വിവാഹേതര ബന്ധത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് ക്രിസിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
മൂന്ന് പേരുടേയും ക്രിസ് ജോലി ചെയ്തിരുന്ന ഓയില്‍ കമ്പനിക്ക് സമീപമുള്ള ഓയല്‍ വെല്ലില്‍ നിക്ഷേപിക്കുകയായിരുന്നു.കൊലപ്പെടുത്തിയതിന് ശേഷം ഭാര്യയേയും മൂന്ന് മക്കളേയും കാണുന്നുല്ലെന്നും, കണ്ടുപിടിക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു ക്രിസ് വീട്ടില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത് വളരെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
ആഗസ്റ്റ് മാസാമായിരുന്നു സംഭവം.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. ഭാര്യ ഷാനന്‍ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നത് കണ്ടതിനാലാണ് ഭാര്യയെ താന്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ക്രിസ് പോലീസിനെ അറിയിച്ചത്. അന്വേഷണത്തിനൊടുവില്‍ ക്രിസ് ആദ്യം ഭാര്യയെയും പിന്നീട് രണ്ട് കുട്ടികളേയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വധശിക്ഷ ഒഴിവാക്കുന്നതിന് പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് കൊലപാതകങ്ങള്‍ക്ക് മൂന്ന് ജീവപര്യന്തവും ജനിക്കാതോ മരിച്ച കുട്ടിയുടെ മരണത്തിന് 12 വര്‍ഷവുമാണ് തടവ് ശിക്ഷ.