മന്ത്രിസഭായോഗത്തിലെ അധ്യക്ഷ ചുമതല മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ വിദേശയാത്ര ഭരണസ്തംഭനമുണ്ടാക്കില്ല

ഇന്നലെ വരെ എങ്ങനെയാണോ നടന്നത്. അതു പോലെ ഇന്നും നാളെയും നടക്കും. ഓരോ ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരാണ് ഏകോപിപ്പിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചെയെ ഉപയോഗിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്

0

തിരുവനതപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ഇന്നുമുതൽ വ്യവസായമന്ത്രി ഇ.പി ജയരാജനാണ് സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നുരാവിലെ 10 മുതലായാരിക്കും ഇ.പി ജയരാജൻ സംഭാവന സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിൽ പോയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതുവരെ ദുരിതാശ്വാസനിധിയുടെ ചുമതല ഇ.പി ജയരാജനായിരിക്കും. കൂടാതെ മന്ത്രിസഭായോഗത്തിലെ അധ്യക്ഷ ചുമതലയും മന്ത്രി ഇ.പി ജയരാജനായിരിക്കുംമുഖ്യമന്ത്രിയുടെ അഭാവത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ഇന്നലെ വരെ എങ്ങനെയാണോ നടന്നത്. അതു പോലെ ഇന്നും നാളെയും നടക്കും. ഓരോ ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരാണ് ഏകോപിപ്പിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചെയെ ഉപയോഗിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.ഉള്ള കാര്യങ്ങള്‍ കൃത്യമായി നടന്നു പോകും. പ്രത്യേകിച്ച് ഒരാള്‍ക്കും ചുമതല കൊടുക്കേണ്ടതില്ല. 19 മന്ത്രമാരും മുഖ്യമന്ത്രിക്കു കീഴില്‍ ഒരു ടീമായി പ്രവര്‍ത്തിക്കുകയാണ്. അത് അങ്ങനെ തന്നെ തുടരുമെന്നും ജയരാജന്‍ പറഞ്ഞു.കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സഹായങ്ങളും സ്വീകരിക്കേണ്ടി വരും. മന്ത്രമാര്‍ വിദേശരാജ്യങ്ങളില്‍ പോയാല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ആ ധനസഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് നല്ലതാണെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.10 മുതല്‍ 15 വരെ ഓരോ മന്ത്രിമാരും ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. അതിനു ശേഷമെ വിദേശയാത്ര ഉണ്ടാകൂവെന്നും ജയരാജന്‍ വ്യക്തമാക്കി

You might also like

-