ഇലക്ഷനൊരുങ്ങി തെലങ്കാന പ്രഖ്യാപനം ഉടൻ ?
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്

ഹൈദരബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ നിര്‍ണായക യോഗം അവസാനിച്ചു. കാലാവധി തികയ്ക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനങ്ങളൊന്നും മന്ത്രിസഭാ യോഗത്തിനു ശേഷമുണ്ടായില്ല. അതേസമയം ഇനി ആരംഭിക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി എന്തു പ്രഖ്യാപനം നടത്തുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകന്ദ്രങ്ങള്‍.രംഗറെഡ്ഡി ജില്ലയിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്
2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളാരംഭിച്ചത്.