ആഭ്യന്തര യുദ്ധം രൂക്ഷം; ഇന്ത്യക്കാർ ട്രിപ്പോളിയിൽ നിന്ന് തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്
ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു
ഡൽഹി :ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപ്പോളിയിലെ അവസ്ഥ ഓരോ ദിവസവും അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപ്പോളിയിലുണ്ടെങ്കിൽ ഉടൻ തന്നെ അവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടണമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു
തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നതാണ് വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചത്.മലയാളികളടക്കം 500 ഓളം ഇന്ത്യക്കാരാണ് ട്രിപ്പോളിയിലുള്ളത്.
.https://twitter.com/SushmaSwaraj