സി പി ഐ ക്ക് ചിഫ് വിപ്പ് ഇടതു സർക്കാരിൽ 23 കാബിനറ്റ് പദവികൾ

ല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പാകും.  സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സി.പി.ഐ ചീഫ് വിപ്പ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്.

0

തിരുവനന്തപുരം :കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു
ചിഫ് വിപ്പ് സ്ഥാനത്തെ തള്ളിപ്പറയുകയും എതിർക്കുകയും ചെയ്ത സി പിയെ നേതൃത്തം ഇപ്പോൾ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സി.പി.ഐ തീരുമാനിച്ചിരിക്കുന്നു . ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പാകും.  സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സി.പി.ഐ ചീഫ് വിപ്പ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്.

സി.പി.ഐയുടെ അവകാശവാദം അംഗീകരിച്ച ഇടതു മുന്നണി ചീഫ് വിപ്പ് പദവി നൽകാൻ നേരത്തെ തീരുമാനിച്ചതാണ്. കെ.രാജനെ വിപ്പാക്കാൻ സി.പി.ഐയിൽ ധാരണയാകുകയും ചെയ്തിരുന്നു. പ്രളയം വന്ന് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായതോടെ സി.പി.ഐ തീരുമാനം നീട്ടിവെച്ചു. പ്രതിസന്ധിയുടെ കാലത്ത് ഖജനാവിന് വൻ ബാധ്യതയുണ്ടാക്കുന്നത് വിമർശനത്തിന് വഴിവെക്കുമെന്ന് തിരിച്ചറിഞ്ഞാണ് സി.പി.ഐ തീരുമാനം മരവിപ്പിച്ചത്. പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെ രാജൻ പ്രതികരിച്ചു.

മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനും മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനും- ചീഫ് വിപ്പ് കൂടിയാകുമ്പോൾ പിണറായി സർക്കാരിന് കീഴിലെ ക്യാബിനറ്റ് പദവികൾ 23 ആയി.

You might also like

-