മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെ റെയിൽ ചർച്ചയാകും

കെ- റെയിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആകും മുഖ്യമന്ത്രി പ്രധാനമായും ഉന്നയിക്കുക എന്നാണ് വിവരം. നിലവിൽ സംസ്ഥാന സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകിയിട്ടില്ല.

0

ഡൽഹി | സിൽവർ പദ്ധതിയുമായി ബന്ധപെട്ടു സംസ്ഥാനത്തു കോൺഗ്രസ്സും ബി ജെ പി യും പ്രക്ഷോപം നടത്തുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും . നാളെ ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന സർക്കാർ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിലുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുകയും, ഇതിനെതിരെ  കോൺഗ്രസ്സും ബി ജെ പിയും വലിയ പ്രക്ഷോപം സംഘടിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച അതിനാൽ കെ- റെയിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആകും മുഖ്യമന്ത്രി പ്രധാനമായും ഉന്നയിക്കുക എന്നാണ് വിവരം. നിലവിൽ സംസ്ഥാന സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കൂടുതൽ പിന്തുണ തേടും. നിലനിൽ പ്രാഥമിക അംഗീകാരം മാത്രമാണ് കെ-റെയിലിന് നൽകിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അംഗീകാരം നൽകുവെന്നാണ് കേന്ദ്രനിലപാട്.കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവള നിർമ്മാണം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിക്കും.

അതേസമയം കെ റെയിലിനെതിരായ പ്രതിഷേധം ഇന്നും നടന്നു എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം സംഘടിപ്പിക്കപ്പെട്ടതു . കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.

ബി ജെ പിയും കോൺഗ്രസ്സും കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതു സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.

You might also like

-