ചാത്തമറ്റം സംഘർഷം റോഡ് അറ്റകുറ്റപ്പനിക്ക് തടസ്സപെടുത്തിയ രണ്ടു ഫോറസ്റ്റ് ഓഫീസർമാർക്ക് സസ്‌പെൻഷൻ

മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.അജയ് ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എ. ഷമീർ എന്നിവരെയാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്

0

മൂവാറ്റുപുഴ | പൈങ്ങോട്ടൂർ മുള്ളരിക്കാട് പൊതുമരാമത്ത് വകുപ്പ് റോഡിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെന്റ് ചെയ്തു. മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.അജയ് ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എ. ഷമീർ എന്നിവരെയാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ചാത്തമറ്റത്ത് റോഡിന്റെ അറ്റക്കുറ്റപ്പണിക്കിടെ മണ്ണ് നിരപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ജെ.സി. ബി ഡ്രൈവറെ കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു.

റോഡരികിലെ പൊന്തക്കാടുകൾ നീക്കം ചെയ്ത ജെ സി ബി വനവകുപ്പ് കസ്റ്റഡിയിൽ എടുത്തു ,ഓഫീസ് വളഞ്ഞു നാട്ടുകാർ . അന്യമായി കസ്റ്റഡിയിലെടുത്ത ജെസിബി ബലമായി മോചിപ്പിച്ചു മാത്യു കുഴൽ നടൻ

തൊഴിലാളികളും നാട്ടുകാരം ഫോറസ്റ്റ് ഓഫീസർ വളയുകയും വിവരം അറിഞ്ഞെത്തിയ മാത്യകുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡ്രൈവറെ മോചിപ്പിക്കുകയായിരുന്നു. സംഘർഷത്തിൽ സെക്ഷൻ ഓഫീസിനു ചെറിയ കേടുപാട് പറ്റി. ഒഴിവാക്കാവുന്ന സംഘർഷം സൃഷ്ടിച്ചതിനു കുറ്റപ്പെടുത്തിയാണ് സസ്‌പെൻഷൻ നടപടി. ഫണ്ട് അനുവദിച്ച് നിയമാനുസൃതം നടന്ന പണി തടസ്സപ്പെടുത്തിയത് ഉദ്യോദസ്ഥരുടെ വീഴ്ചയാണെന്നും ഉത്തരവിലുണ്ട്.

You might also like