ഒളിക്യാമറ ഓപ്പറേഷനില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ കേസെടുത്തു.
അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ല എന്ന് തെളിഞ്ഞിരുന്നു.
ടിവി 9 നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ കേസെടുത്തു. കോഴിക്കോടി സിറ്റി പൊലീസാണ് കേസെടുത്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘം ആണ് രാഘവനെ ദൃശ്യങ്ങളില്‍ കുടുക്കിയത്.എന്നാല്‍ ദൃശ്യങ്ങല്‍ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തിയെന്നും ആയിരുന്നു രാഘവന്റെ ആരോപണം. പിന്നീട് അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ല എന്ന് തെളിഞ്ഞിരുന്നു.