തമിഴ്നാട് നീലഗിരിയിൽ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേര് മരിച്ചു
ഉച്ചക്ക് ഊട്ടി യില്നിന്നും നീലഗിരിക്ക് പുറപ്പെട്ട തമിഴ് നാട് സർക്കാർ വക ബസ്സ് മന്ദയിൽ വച്ചു നിയന്ത്രണം വിട്ട് 200 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു .നിരവധിതവണ മറിഞ്ഞ ബസ്സ് പൂർണ്ണമായും തകർന്നു ഏഴുപേർ സംഭവസ്ഥലത്തും വച്ചുതന്നെ മരിച്ചു
ഊട്ടി: തമിഴ് നാട്ടിൽ ഊട്ടിക്ക് സമീപം മന്ദയിൽ നിയന്ത്രണം വിട്ട ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു മുപ്പത് പേർക്ക് പരുക്കുണ്ട് . ഇന്ന് ഉച്ചക്ക് ഊട്ടി യില്നിന്നും നീലഗിരിക്ക് പുറപ്പെട്ട തമിഴ് നാട് സർക്കാർ വക ബസ്സ് മന്ദയിൽ വച്ചു നിയന്ത്രണം വിട്ട് 200 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു .നിരവധിതവണ മറിഞ്ഞ ബസ്സ് പൂർണ്ണമായും തകർന്നു ഏഴുപേർ സംഭവസ്ഥലത്തും വച്ചുതന്നെ മരിച്ചു . 30 പേർക്ക് പരുക്കുണ്ട് പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റ ആളുകളെ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വിജനമായ സ്ഥലമായിരുന്നതിനാൽ . രക്ഷ പ്രവർത്തനം വൈകിയിരുന്നു പ്രദേശത്തെ ആളുകൾ ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രയിൽ എത്തിച്ചത് .പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞു ആയതിനാൽ ഡ്രൈവർക്ക് റോഡ് നന്നയിയി കാണുവാൻ കഴിഞ്ഞിരുന്നില്ല . ബസ്സ് നിയത്രണം വിട്ട് പുൽത്തകിടിയിൽ നിന്ന് തെന്നി മാറി കൊക്കയിൽ പതിച്ചണ് അപകടം ഉണ്ടായത്