കെടുത്തി നേരിടാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം,ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ

കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

0

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

48 പേ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ട​ന്‍ കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളെ നേ​രി​ടാ​ന്‍ ഒ​രു സം​ഘ​ത്തെ കൂ​ടി സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കു​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ് എ​ന്നീ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം മ​ഴ ദു​ര​ന്തം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി‍​യു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ സേ​ന​യെ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ര​ന്തം നേ​രി​ടാ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു

You might also like

-