ചവറയിൽ ഷിബു ബേബിജോൺ യുഡിഎഫ് സ്ഥാനാർത്ഥി

ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന് ആർഎസ്‍പി സ്ഥാനാർത്ഥി വരുമ്പോൾ,

0

കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്‍പി യിലെ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയാകും. കൊല്ലത്ത് ചേർന്ന ആർഎസ്‍പി സംസ്ഥാനസമിതിയോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന് ആർഎസ്‍പി സ്ഥാനാർത്ഥി വരുമ്പോൾ, ഒരിക്കൽക്കൂടി സിപിഎമ്മും ആർഎസ്‍പിയും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.ആർഎസ്‍പിയുടെ കേന്ദ്രകമ്മിറ്റിയോഗവും സ്ഥാനാർത്ഥിത്വം അംഗീകരിച്ചതായി പാർട്ടി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള കത്ത് യുഡിഎഫ് ചെയർമാനും കൺവീനർക്കും പാർട്ടി നൽകിയിട്ടുണ്ട്. കൊല്ലത്ത് ചേർന്ന യോഗത്തിൽ പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ, എൻ കെ പ്രേമചന്ദ്രൻ എംപി, പാർട്ടി സെക്രട്ടറി എ എ അസീസ്, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു.