പെട്ടിമുടി ദുരന്തം മേഘസ്ഫോടനം മൂലം ?.ജില്ലാഭരണകൂടത്തിന് ‘ അതിതീവ്വ്രമഴ” മുന്നറിയിപ്പ് നൽകിയിരുന്നതായി .കുസാറ്റ് , ദുരന്തനേരിടുന്നതിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ചയുണ്ടായതായി എസ് രാജേന്ദ്രൻ എം എൽ എ

മഴ ആരംഭിക്കുന്നതിന് മുൻപ് മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിക്കാൻ ദേവികുളം എം എൽ എ പലതവണ ജില്ലാ കളക്ടറോടും മറ്റു ആവശ്യപ്പെട്ടെങ്കിലും യോഗം വിളിക്കുകയോ മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്തില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു

0

കൊച്ചി/മൂന്നാർ : പെട്ടിമുടിയിൽ മേഘസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസം മൂലമാകാം അതി തീവ്ര മഴക്കും അതേത്തുടർന്നുള്ള ഉരുൾ പൊട്ടലിലിനും കാരണമെന്നു കുസാറ്റ് ,ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണ് , തീവ്വ്ര മഴ പ്രദേശത്ത് ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിക്ക് കുസാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു ,അതേസമയം കനത്ത മഴ ഉണ്ടകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നിട്ടും ദുരന്തനിവാരണ അതോറിറ്റി മുന്നാറിൽ മുന്നൊരുക്കങ്ങൾ ചെയ്തതിരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ കുറ്റകരമായ വീഴ്ചയാണെന്നും ദേവികുളം എം എൽ എ ആരോപിച്ചു .

66 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്ത ഉണ്ടാത് പ്രദേശത്ത് മേഘ സ്പോടനപോലുള്ള പ്രതിഭാസമാകാം അസാധരണ മഴക്കും അതേത്തുടർന്നുള്ള ഉരൽപോട്ടലിനും ദുരന്തത്തിനും കാരണമെന്നാണ് ഭൗമ ശാസ്ര്തജ്ഞരുടെ വിലയിരുത്തൽ.  പ്രദേശത്ത് അസാധാരണ രീതിയിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ് കുസാറ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയിരുന്നു ആഗസ്റ്റ് ഒന്നുമുതൽ മൂന്നാർ മേഖലയിൽ കനത്തമഴയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് .ദുരന്തമുണ്ടായ ആഗസ്റ്റ് ആറിന് പെട്ടിമുടിയിൽ രേഖപ്പെടുത്തിയത്,616 .20 മില്ലിമീറ്ററാണ് . പെട്ടിമുടിയുടെ പരിസരപ്രദേശങ്ങളിലും സമാന രീതിയിൽ മഴ പെയ്തതായി രേഖപെടുത്തിയിട്ടുണ്ട് എന്നാൽ പെട്ടി ദുരന്തമുണ്ടായ പ്രദേശത്ത് മാത്രം മഴയുടെ അളവ് മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി വൻതോതിൽ വർധിച്ചു മേഘ സ്ഫോടനം ആകാമെന്നാണ് കുസാറ്റിലെ ഡിപ്പാർട്ട് മെന്റ് ഓഫ് അറ്റ്മോസ്പിക് സയൻസ് അസിസന്റെ പ്രൊഫസ്സർ ഡോ: അഭിലാഷ് എസ് പറയുന്നത് .

” പെട്ടിമുടിദുരന്തത്തിനു കാരണമായ പ്രധാന

മായും കാണുന്നത് പ്രദേശത്ത് അപ്രതിഷികമായി ലഭിച്ച അതി തീവ്വ്ര മഴയാണ്. സാധാരണ കേരളത്തിൽ ജൂൺ മുതൽ സെപ്‌തംബർ വരെ കാലയളവിൽ 250 മുതൽ 300 സെന്റിമീറ്റർ മഴയാണ് . എന്നാൽ ദുന്തമുണ്ടായ പെട്ടിമുടിയിൽ ആഗസ്റ്റ് ആറുമുതൽ പത്തുവരെ തീയതികളിൽ പെട്ടിമുടിയിൽ പെയ്തത് 260 സെന്റിമീറ്റർ മഴയാണ് ,ഇത് ഉരുൾ പൊട്ടലിന് കാരണമായി .മണ്ണിന്റെ ഘടന അഴകുറഞ്ഞതാണ് ആസാദാരണമായി ഉണ്ടായ അതിതീവ്രമഴ ഉരുൾ പൊട്ടലുണ്ടാക്കി “ഡോ : അഭിലാഷ് പറഞ്ഞു

അതിതീവ്വ്ര മഴയുണ്ടായ പെട്ടിമുടി പ്രദേശത്ത് മുപ്പതോളം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി ആൾതാമസ്സമില്ലാത്ത പ്രദേശങ്ങളിൽ ഉരുൾ പൊട്ടാൾ ഉണ്ടായതിനാൽ ആൾനാശം ഉണ്ടായില്ല .അതിതീവ്വ്ര മഴയും ഉരുൾപൊട്ടലും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്

ജൂലൈ 27 മുതൽ പെട്ടിമുടിയിൽ കനത്ത മഴആരംഭിച്ചു മഴ കനത്ത തിനെത്തുടര്ന്നു തോട്ടമേഖലയിൽ കെ ഡി എച് പി കമ്പനി ജോലി നിർത്തിവച്ചിരുന്നു . വ്യാപകമഴ മൂന്നാർ മേഖലയിൽ ദിവസങ്ങളായി പെയ്തിട്ടും ലക്ഷങ്ങൾ തിങ്ങി പറക്കുന്ന തോട്ടം മേഖലയിൽ യാതൊരു മുന്നറിയിപ്പും റവന്യൂ വകുപ്പോ താലൂക്ക് ദുരന്ത നിവാരണ അതോറിറ്റിയോ നൽകിയിരുന്നില്ല . മഴ ആരംഭിക്കുന്നതിന് മുൻപ് മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിക്കാൻ ദേവികുളം എം എൽ എ പലതവണ ജില്ലാ കളക്ടറോടും മറ്റു ആവശ്യപ്പെട്ടെങ്കിലും യോഗം വിളിക്കുകയോ മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്തില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു .മെയ് അവസാനമാണ് ഒടുവിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.

“മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മഴക്ക് മുൻപ് താലൂക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരണമെന്നും . ദുരന്തത്തെ മുന്നിൽകണ്ട് പഞ്ചായത്തു തോറും വാഹനങ്ങൾ മണ്ണ് മാന്തിയന്ത്രങ്ങൾ എന്നിവ സജ്ജമാക്കി നിർത്തണമെന്ന് നിർദേശമുണ്ടായിരുന്നു എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ല ഞാൻ പലതവണ സബ് കളക്ടറോട് ആവശ്യപ്പെട്ടതാണ് . ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചു ചേർക്കേണ്ടത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാനായ കളക്ടറും സബ് ഡിവിഷണൽ തലത്തിൽ സബ്കളക്ടറുമാണ് എന്നാൽ ഇവർ യോഗം വിളിക്കാൻ തയ്യാറായില്ല , വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തുകയും അതിതീവ്വ്ര മഴ പത്തു ദിവസമായി പെയ്തിട്ടും ആളുകളെ മാറ്റി പറപ്പിക്കാനോ മുന്നറിയിപ്പ് നല്കുവാനോ സബ് കളക്ടറും തഹസിൽദാരും തയ്യാറായില്ല . ദുരന്തമുണ്ടായ ശേഷം വൈകിട്ട് മുന്ന് മണിക്കാണ് സബ് കളക്ടർ ദുരന്തഭൂമിയിൽ എത്തുന്നത് കലക്ടർ വന്നത് മൂന്നാം ദിവസ്സവും . റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട് അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തു” മെന്നു എസ് രാജേന്ദ്രൻ പറഞ്ഞു

ജൂലൈ 27 മുതൽ ആരംഭിച്ച മഴ ആഗസ്റ്റ് ആയപ്പോഴേക്കും പെട്ടിമുടിയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും കനത്ത നാശം വിതച്ചിരുന്നു രാജമലക്കും പെട്ടിമുടിക്കും ഇടയിൽ മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടായി മണ്ണ് ഇടിഞ്ഞു വീണതിനെത്തുടർന്നു പെട്ടിമുടിയിലേക്കുള്ള ഗതാഗതം നിലച്ചിരുന്നു നാലാം തിയതി പെരിയവരാ താത്കാലിക പാലം തകർന്നതോടെ പെട്ടിമുടിതികസിച്ചും ഒറ്റ പെട്ടിരുന്നു കുടാതെ രാജമലക്കും പെട്ടി മുടിക്കും ഇടയിൽ വൻതോതിൽ മണ്ണിടിഞ്ഞു വീണും ഗതാഗതം നിൽക്കുകയുണ്ടായി

പെട്ടിമുടി ദുരന്തമുണ്ടാകുന്നതി ആറു ദിവസങ്ങൾക്ക് മുൻപ് ആഗസ്റ്റ് ഒന്നാമതിയതി മുതൽ മൂന്നാറിലും അതിതീവ്വ്ര മഴയാണ് പെയ്തത് .കനത്തമഴ മുന്നിൽ കണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നെങ്കിൽ ദുരന്തം ഒരു പക്ഷെ ഒഴുവാക്കുകയോ വ്യപ്തി കുറയ്ക്കുകയോ ചെയ്യാമായിരുന്നു . മഴ കണക്കും മുൻപ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചു ചേർക്കുകയും താലൂക്ക് ആസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു എന്നാൽ മുന്നാറിൽ അതികഠിനമായ മഴ ദുരന്തത്തിന് പത്തു ദിവസ്സങ്ങൾക്കപ്പുറം ആരഭിച്ചിരുന്നു എങ്കിലും ദുരന്തം മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ ഒന്നും ദുരന്തനിവാരണ അതോറിറ്റി ചെയ്തിരുന്നില്ല എന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്

മേഘസ്ഫോടനം എന്താണ് ?

വളരെചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ Cloud burst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന മഴ പെട്ടെന്നു ശക്തിപ്രാപിക്കുകയും, ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയും ചെയ്യും. പൊതുവേപറഞ്ഞാൽ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നു കരുതാം

കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായപ്രകാരം മണിക്കൂറീൽ 100 മില്ലീമീറ്ററോളം മഴ ഒരു സ്ഥലത്ത് ലഭിച്ചാൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം മേഘസ്ഫോടനത്തിനു കാരണമായിത്തീരുന്ന മേഘം അന്തരീക്ഷത്തിൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെടാവുന്നതാണ്.മേഘസ്ഫോടനത്തിനിടയിൽ 20 മില്ലിമീറ്ററിലധികം മഴ വളരെ കുറഞ്ഞ മിനിറ്റുകളിൽ സംഭവിക്കാറുണ്ട്. മലവെള്ളപ്പാച്ചിലിനും, മുന്നറീയിപ്പില്ലാതെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്കും മറ്റനേകം നാശനഷ്ടങ്ങൾക്കും മേഘസ്ഫോടനം കാരണമായി തീരാം.