മന്ത്രി ഇ പി ജയരാജന് ഭാര്യക്കും കോവിഡ് 

കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍.മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

0

തിരുവനതപുരം :വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍.മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്.