താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

1997 ഫെബ്രുവരി 13 മുതല്‍ 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു

0

കോഴിക്കോട് :താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. എൻപത്തിയാറ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെെകീട്ട് 6 45ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1997 ഫെബ്രുവരി 13 മുതല്‍ 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു.വ്യാഴവട്ടം താമരശേരി രൂപതയുടെ അജപാലനത്തിലും വിശ്വാസികളുടെ അവകാശ സംരക്ഷണത്തിനും മുന്നില്‍ നിന്ന് നയിച്ച പിതാവാണ് വിടപറഞ്ഞത്. സംസ്കാരം മറ്റന്നാള്‍ താമരശേരിയില്‍.

കുടുംബങ്ങളുടെ നവീകരണവും സഭയുടെ ശാക്തീകരണവുമായിരുന്ന ചിറ്റിലപ്പള്ളി പിതാവിന്റെ അജപാലനദൗത്യത്തിന്റെ കാതല്‍. പ്രഘോഷണങ്ങള്‍ക്കും ഉദ്ഘോഷണങ്ങൾക്കുമപ്പുറം രൂപതയുടെ കുടുംബങ്ങളെ പിതാവ് ആത്മാവിനോട് ചേര്‍ത്തുനിറുത്തി. ആത്മീയവളര്‍ച്ചക്കൊപ്പം രൂപയുടെ കെട്ടുറപ്പും അതോടൊപ്പമുള്ള സ്ഥാപനങ്ങളുടെ ഉന്നമനവും പിതാവിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. മിഷനറിമനസ്സിന്റെ ഏകാഗ്രതയിലൂടെ നിരവധി പേരെ അദ്ദേഹം വൈദികവൃത്തിയുടെ മഹിമയിലേക്ക് കൈപിടിച്ചുയര്‍ത്തി.രൂപതയുടെ കീഴിലുള്ള പള്ളികളുടെ എണ്ണത്തിലൂണ്ടായ വര്‍ധനയും പിതാവിന്റെ നിസ്തുലമായ സേവനവഴികളിലെ വിളക്കുകളായി, തിരുവിതാം കൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ യാതനകളില്‍ നിന്ന് മലബാറില ക്രിസ്തീയസമൂഹത്തെ ആത്മവിശ്വാാസത്തിന്റെയും പുരോഗതിയുടെ യും വഴികളിലേക്ക് മുന്നേ നിന്ന്് നയിച്ചു. 1986ല്‍ തലശേരി അതിരൂപതയയെ വിഭജിച്ച് താമരശേരിയിലേക്ക് ചേര്‍ത്തത് കോഴിക്കോട്, മലപ്പുറം ജില്ലകളെ കൂട്ടിയോജിപ്പിച്ചായിരുന്നു. കാര്‍ഷികാധിഷ്ഠിതമായ ഒരു വിശ്വാസ സമ്പദ് ഘടനയുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായുള്ള സമരങ്ങളിലും പിതാവ് മുന്നില്‍ നിന്നു.

തൃശൂരില്‍ മറ്റം ഇടവകയിലെ ചുമ്മാര്‍ കുഞ്ഞായി ദമ്പതികളുടെ ആറാമത്തെ മകനായി 1934ല്‍ ജനനം. 1953ല്‍ സെമിനാരി പഠനത്തിനെത്തി. 1958ല്‍ മംഗലപുഴ മേജര്‍ സെമിനാരിയില്‍. റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയില്‍ വൈദവശാസ്ത്രത്തില്‍ ഉപരിപഠനം. 1961ല്‍ റോമില്‍ പട്ടമേറ്റു. ലാറ്റൻ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966ല്‍ മടക്കം. ആളൂര്‍, വെള്ളാച്ചിറ ഇടവകകളില്‍ അസി.വികാരിയായി.

നാലു വര്‍ഷം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസര്‍. 1971ല്‍ കുണ്ടുകുളം പിതാവിന്റെ ചാൻസലറായി, 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍. 1988ല്‍ കല്യാണ്‍ രൂപതയുടെ പ്രഥമമെത്രാനായി. 10 വര്‍ഷത്ത സേവനം. 1996 നവംബര്‍ 11ന് കല്യാണില്‍ നിന്ന് സ്ഥലംമാറിയ മാർ ചിറ്റിലപ്പള്ളി 1997 ഫെബ്രുവരി 13നാണ് താമരശേരിയുടെ ചുമതലയേറ്റത്. 2010 ഏപ്രലില്‍ വിരമിച്ചു.

മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Pinarayi Vijayan
1h

താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു.

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂ

See more

Image may contain: 1 person

 

You might also like

-