പന്ത്രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായ ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു .

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല - ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്

0

കൊച്ചി :പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരി കൊച്ചിയിൽ നിന്നും മടങ്ങി , രാവിലെ ഒൻപത് മണിക്കാണ്. ബിനീഷ് കോടിയേരി ചോദ്യം ചെയ്യാനിലായി കൊച്ചിയിലെ എൻഫോഴ്‌മെന്റ് ഓഫീസിൽ എത്തിയത് പത്തുമണിയോടെ ബിനീഷിനെ ചോദ്യം ചെയ്യാൻ ആരഭിച്ചതായാണ് വിവരം . ഇത് ആദ്യഘട്ട ചോദ്യം ചെയ്യലാണ്. കൂടുതൽ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് സൂചന.കേസിലെ പ്രതികളുമായുള്ള പണമിടപാടുകളാണ് ബിനീഷില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്.

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല – ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 11-ന് കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ രാവിലെ ഒമ്പതരക്ക് തന്നെ ബിനീഷ് എത്തി.

യുഎഇ കോൺസുലേറ്റിലെ വിസ, സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളുരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.