ബംഗളൂരു മയക്കുമരുന്ന് കേസ്: ഒരു മലയാളി കൂടി അറസ്റ്റില്‍,രാഗിണി ദ്വിവേദിയെ അറിയില്ലെന്ന് മന്ത്രി നാരായണ ഗൗഡ

കേസിൽ പിടിയിലായ പാലക്കാട് സ്വദേശി അനിഖയുടെ ഭർത്താവുമായ ആഫ്രിക്കൻ നൈജീരിയൻ വംശജൻ ലോം പെപ്പർ സാംബയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന സാംബ, തന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

0

ചലച്ചിത്ര താരം രാഗിണി ദ്വിവേദിബി ജെ പി യുടെ കർണാടക തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ 

ബംഗളൂരു :മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍. അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ സിസിബി ചോദ്യം ചെയ്യുകയാണ്.കേസിൽ പിടിയിലായ കൊച്ചി സ്വദേശി അനുപ് മൊഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയിട്ടുള്ളത് .ബംഗളൂരു മയക്കുമരുന്ന് കേസില്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ 12 പ്രതികളാണുള്ളത്. ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായി. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്നയാണ് മൂന്നാം . ഖന്നയാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത് . കേസിൽ ഒന്നാം പ്രതി ഒന്നാം പ്രതിയായ ബംഗളൂരു സ്വദേശിയായ ചിപ്പി എന്ന ശിവപ്രസാദ് ഒളിവിലാണ് .

കേസിൽ പിടിയിലായ പാലക്കാട് സ്വദേശി അനിഖയുടെ ഭർത്താവുമായ ആഫ്രിക്കൻ നൈജീരിയൻ വംശജൻ ലോം പെപ്പർ സാംബയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന സാംബ, തന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ദ്വിവേദിയുടെ സഹായി രവിശങ്കർ ഉൾപ്പെടെയുള്ള നിരവധി പേർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് സാംബയാണെന്ന് പൊലീസ് പറഞ്ഞു. സാംബയുടെ വിതരക്കാരനായിരുന്നു മലയാളിയായ അനൂപ് മുഹമ്മദ .ലോം പെപ്പർ സാംബനൽകുന്ന മയക്കുമരുന്ന് ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി എത്തിച്ചിരുന്നത് ,അനുപ് മുഹമ്മദ് ആയിരുന്നു . മയക്കുമരുന്നിന്റെ ഓഡർ സാമൂഹ്യ മാധ്യമങ്ങൾ വഴി സ്വീകരിച്ചിരുന്നത് അനിഖയായിരുന്നു

അതേസമയം മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ട ചലച്ചിത്ര താരം രാഗിണി ദ്വിവേദിയുമായി അടുത്ത ബന്ധമുണ്ടെന്നും മയക്കുമരുന്നു കേസ്തേച്ചുമാക്കുന്നതിന്  ബി ജെ പി സർക്കാരും മന്ത്രികെ .സി . നാരായണഗൗഡയും  ഇടപെടുന്നതായും  ആരോപണമുയർന്നിരുന്നു .കർണാടക മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ , ഹോർട്ടിക്കലർ വകുപ്പ് മന്ത്രി കെ .സി . നാരായണഗൗഡ ,താൻ നടിയെ അറിയിലാണ് പറഞ്ഞു .കഴിഞ്ഞ കർണാടക തെരെഞ്ഞെടുപ്പിൽ ബി ജെ പി യുടെ സ്റ്റാർ ക്യാമ്പയിൻ രാഗിണിയായിരുന്നു കർണാടകയിലെ ബി ജെ പി നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായിട്ടാണ് കന്നഡ രാഷ്ട്രിയത്തിൽ ഇവർ അറിയപ്പെട്ടിരുന്നത്

അതേസമയം ആരോപണങ്ങളോട് മന്ത്രി എങ്ങനെ പ്രതികരിച്ചു നടി രാഗിണിയെ മോചിപ്പിക്കാൻ നേതാക്കളിൽ നിന്ന് സമ്മർദ്ദമില്ല.
‘”നടി രാഗിണി ആരാണെന്ന് എനിക്കറിയില്ല, എന്റെ അനുയായികൾ തിരഞ്ഞെടുപ്പിന്അവരെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. അതിനാൽ അവളേ അറിയില്ല” , രാഗിണിക്ക് മയക്കുമരുന്ന് കടത്തുന്നതായി ബന്ധമുണ്ടെന്ന് അറിയില്ലെന്നും നാരായണഗൗഡ കൂട്ടിച്ചേർത്തു

അതേസമയം മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെത്തുടർന്നു സ്വർണക്കടത്തു കേസിലെ പ്രതികളെ ബാംഗ്ളൂരിലെ ജയിലിൽ കൊണ്ടുപോയി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നല്‍കി

You might also like

-