ഒഡീഷയിൽ ബ്രഹ്മണ്യനീനദിയിയിൽ ബോട്ട് മുങ്ങി ആറ് മരണം
15 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.
ഭുവനേശ്വർ: ഒഡീഷയിലെ ചിലിപൽഘട്ടിൽ ബോട്ട് മുങ്ങി ആറ് പേർ മരിച്ചു. ധെങ്കനാൽ ജില്ലയിലെ ബ്രഹ്മണ്യനീ നദിയിലാണ് അപകടമുണ്ടായത് രണ്ട് ബോട്ട് ജീവനക്കാർ ഉൾപ്പെടെ 11 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. 15 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാത്രി രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. നാല് പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്. ഇന്ത്യൻ നാവികസേനയും ദുരന്തനിവാര സേനയും അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അതീവ ദുഃഖം രേഖപ്പെട്ടുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുമെന്നുംഒഡീഷ മുഖ്യമന്ത്രി പറഞ്ഞു