എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

എൻ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.

0

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവിഷയത്തിൽ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എ എൻ രാധാകൃഷ്ണന് സമരം അവസാനിപ്പിക്കേണ്ടി വന്നാൽ മുതിർന്ന നേതാവ് സി കെ പത്മനാഭൻ പകരം നിരാഹാരമിരിക്കും. പ്രശനത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

You might also like

-