.പാലക്കാടിന് കീരീടം

പാലക്കാട് 930 പോയിന്‍റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി

0

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്‍റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്.12 വർഷത്തിന് ശേഷം പാലക്കാട് കൗമാര കലാ കിരീടത്തിൽ മുത്തമിട്ടു.
60-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർകോട് വേദിയാകുംപുലര്‍ച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്. മൂന്നു ദിവസം കൊണ്ട് മേള നടത്താൻ ആയതു നേട്ടം ആയെന്നു ഡിപിഐ  പറഞ്ഞു.

സ്വർണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടർന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി. നിരവധി വിധി കർത്താക്കളെ പരാതി മൂലം മാറ്റേണ്ടി വന്നത് പോരായ്‌മ ആയി. മത്സരാർത്ഥികളുടെ പ്രതിഷേധത്തിനും കണ്ണീരിനും ആലപ്പുഴയും സാക്ഷിയായി.

You might also like

-