കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിലെ നേതൃമാറ്റം പഠിക്കാൻ സുരേഷ് ഗോപിക്കും ചുമതല നൽകിയിട്ടുണ്ട്. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തിലാണ് . ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.

0

ഡൽഹി : ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവർ അടങ്ങിയ സമിതിയാണ് .റിപ്പോർട്ട് കൈമാറിയത് . ബി ജെ പി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായിസംസ്ഥാന നേതൃത്വത്തിന് നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിസിച്ചും സംസ്ഥാന ഘടകം സംഭരിച്ച പണവും എങ്ങനെ യാൻ വിനിയോഗിച്ചത് സംബന്ധിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

കേരളത്തിലെ നേതൃമാറ്റം പഠിക്കാൻ സുരേഷ് ഗോപിക്കും ചുമതല നൽകിയിട്ടുണ്ട്. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തിലാണ് . ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇതാണ് സത്യാവസ്ഥ അറിയാന്‍ കമ്മീഷനെ വച്ചത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-