മാധ്യമപ്രവർത്തകയെ തടഞ്ഞത് അയ്യപ്പ വേഷം ധരിച്ച ബി ജെ പി ഗുണ്ടക ൾ: കടകംപള്ളി സുരേന്ദ്രന്‍
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയേ കൂടാതെ ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും രൂക്ഷമായാണ്സംഘപരിവാർ സംഘടനകൾ പ്രതികരിക്കുന്നത്. വനിതകൾക്ക് നേരെ അസഭ്യ വര്ഷം നടത്തിയും ഭീക്ഷണി പെടുത്തിയും സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്
തിരുവനന്തപുരം: അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിയേ കൂടാതെ ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും രൂക്ഷമായാണ്സംഘപരിവാർ സംഘടനകൾ പ്രതികരിക്കുന്നത്.
വനിതകൾക്ക് നേരെ അസഭ്യ വര്ഷം നടത്തിയും ഭീക്ഷണി പെടുത്തിയും സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്
നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷിനെ റിപ്പോര്‍ട്ടിങ്ങിനിടെ തടസപ്പെട്ടുത്തി. ന്യൂസ് 18 ന്‍റെ ക്യാമറ തല്ലിത്തകർത്തു. സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടർ രാധിക രാമസ്വാമിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. രാധികയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ പ്രതിഷേധക്കാർ വാഹനം അടിച്ചു തകർക്കുകയായിരുന്നു.
ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത ബാലനെതിരെയും അതിക്രമം ഉണ്ടായി. ബസിൽ നിന്ന് സരിത ബാലനെ തള്ളി ഇറക്കി വിട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ചാനൽ റിപ്പോർട്ടർക്ക് നേരെയും ആക്രണം ഉണ്ടായി. ഇവരുടെ വാഹനവും തകർത്തു. ഇന്ത്യാടുഡേ വനിതാ റിപ്പോർട്ടർക്ക് നേരെ അവഹേളനവും മർദ്ദനവും ഉണ്ടായി. ആജ് തക്ക് ചാനലിന്റെ പ്രതിനിധിക്കും മർദ്ദനത്തിൽ പരിക്കേറ്റു. റിപ്പോർട്ടർ ടി വി റിപ്പോർട്ടർ പ്രജീഷിനു നേരെയും മർദ്ദനമുണ്ടായി. മാതൃഭൂമി ന്യൂസ് ക്യാമറമാൻമാർക്കെതിരെയും ആക്രമണം ഉണ്ടായിരുന്നു.