ബില്‍കിസ് ബാനു പ്രതികളുടെ ഹർജി തള്ളി കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവ് നല്കാനാകില്ല

ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.

0

ഡൽഹി| ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി സമയപരിധിയില്‍ ഇളവ് തേടിയ ഒമ്പത് കുറ്റവാളികളുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയത് . ജയിലിലെത്തി കീഴടങ്ങാന്‍ ഒരുമാസം സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യമാണ് തള്ളിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍, മക്കളുടെ വിവാഹം, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 11 കുറ്റവാളികളും ഈ മാസം 22നകം ജയിലിലെത്തി കീഴടങ്ങണമെന്നാണ് സുപ്രിംകോടതി വിധി.സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയിൽ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വിചാരണ നടത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനാണ് ശിക്ഷാ ഇളവ് നല്‍കാനുള്ള അധികാരമെന്നുമായിരുന്നു സുപ്രിംകോടതി വിധി.ഞായറാഴ്ച കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ പ്രത്യേക ഹർജി നൽകിയത്

You might also like

-