ഭാരത് ബന്ദ് ആരംഭിച്ചു കേരളത്തിൽ ഹർത്താൽ

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍

0

ഡൽഹി :വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. ഡല്‍ഹിയിലെ കര്‍ഷക സമരം 10 മാസം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ബന്ദ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞുകിടക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയെയും ബന്ദ് ബാധിക്കും. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത അടിയന്തര സാഹചര്യങ്ങള്‍ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.ബന്ദ് സ്വമേധയാ ജനങ്ങള്‍ ഏറ്റെടുക്കുന്നതും സമാധാനപരമായിരിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി യൂനിയനുകളും കര്‍ഷകരുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓട്ടോ-ടാക്‌സി സർവീസുകളും ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്ന് സമരാനുകൂലികൾ വ്യക്തമാക്കി.യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവായതിനാലും ജീവനക്കാരുടെ അഭാവം കണക്കിലെടുത്തുമാണ് കെഎസ്ആർടിസി സർവീസുകൾ നടത്താത്തത്. അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരം നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവീസുകൾ നടത്തും. പോലീസിന്റെ അകമ്പടിയോടെയായിരിക്കും സർവീസുകൾ. ദീർഘദൂര സർവീസുകൾ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയറിയിച്ചതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായിരിക്കും. കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നടത്തും. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകുന്നേരം 6 മണിക്ക് ശേഷം പുറപ്പെടും. ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. ഇന്ന് നടത്താനിരുന്ന സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു.

You might also like