കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വൈറ്റ്‌സ് ഇപ്പോഴും മടിക്കുന്നുവെന്ന് ബര്‍ണി സാന്റേഴ്‌സ്

മിസ്സോറി, ഇന്ത്യാന എന്ന സംസ്ഥാനങ്ങള്‍ നേടിയെടുക്കുക അസാധ്യമാണെങ്കിലും, ഫ്‌ളോറിഡാ, ജോര്‍ജിയാ ടെക്‌സസ്സ് സംസ്ഥാനങ്ങള്‍ പിടിച്ചടക്കുന്നതും അസാധ്യമായതല്ലെന്നും ബെര്‍ണി പറഞ്ഞു.ബെര്‍ണിയുടെ അഭിപ്രായ പ്രകടനം അപ്പാടെ സ്വീകരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി തയ്യാറായിട്ടില്ല.

0

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ ഗവര്‍ണര്‍ സ്ഥാനത്തേക്ക വിജയിക്കുമെന്ന് പ്രതീക്ഷിച്ച തലഹാസി മേയറും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ ആന്‍ഡ്രു ഗില്ലനും, ജോര്‍ജിയായില്‍ മത്സരിച്ച സ്‌റ്റേയ്‌സി അബ്രഹാമും പരാജയപ്പെട്ടത് കൂട്ടമായി വൈറ്റ്‌സ് വോട്ട് ചെയ്യാന്‍ എത്തിയതാണെന്നും, ഇവര്‍ ഇപ്പോഴും ആഫ്രിക്കന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നവരാണെന്നും സെനറ്ററും, ഡമോക്രാറ്റിക് നേതാവുമായ ബര്‍ണി സാന്റേഴ്‌സ് അഭിപ്രായപ്പെട്ടു.പരാജയപ്പെട്ട ഇരുവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മിസ്സോറി, ഇന്ത്യാന എന്ന സംസ്ഥാനങ്ങള്‍ നേടിയെടുക്കുക അസാധ്യമാണെങ്കിലും, ഫ്‌ളോറിഡാ, ജോര്‍ജിയാ ടെക്‌സസ്സ് സംസ്ഥാനങ്ങള്‍ പിടിച്ചടക്കുന്നതും അസാധ്യമായതല്ലെന്നും ബെര്‍ണി പറഞ്ഞു.ബെര്‍ണിയുടെ അഭിപ്രായ പ്രകടനം അപ്പാടെ സ്വീകരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി തയ്യാറായിട്ടില്ല. സജ്ജീവമല്ലാത്ത ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് കഴിഞ്ഞുവെങ്കിലും, മറ്റ് പല വിഭാഗങ്ങളും വോട്ട് രേഖപ്പെടുത്താതിരുന്നത് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്, സെനറ്റര്‍ തിരഞ്ഞെടുപ്പും റിപ്പബ്ലിക്കന് അനുകൂലമായപ്പോള്‍ യു എസ് കോണ്‍ഗ്രസ്സില്‍ നല്ല പ്രകടനമാണ് ഡമോക്രാറ്റിക് പാര്‍ട്ടി കാഴ്ചവെച്ചത്.

You might also like

-