ബെ​യ്റൂ​ട്ടിൽ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി

​രു ഗോ​ഡൗ​ണി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്നു ല​ബ​നീ​സ് പ്ര​സി​ഡ​ന്‍റ് മി​ഷേ​ൽ ഔ​ണ്‍ അ​റി​യി​ച്ചു

0

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തിലുണ്ടായ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ബെ​യ്റൂ​ട്ടി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ൽ തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഒ​രു ഗോ​ഡൗ​ണി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്നു ല​ബ​നീ​സ് പ്ര​സി​ഡ​ന്‍റ് മി​ഷേ​ൽ ഔ​ണ്‍ അ​റി​യി​ച്ചു.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​ത്. 240 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തു​ള്ള സൈ​പ്ര​സി​ൽ​വ​രെ ശ​ബ്ദം കേ​ട്ടു. സ്ഫോ​ട​ന​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ലം​പ​രി​ശാ​യി. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങി, ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.റോ​ഡു​ക​ൾ ജ​ന​ൽ​ച്ചി​ല്ലും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും​കൊ​ണ്ടു നി​റ​ഞ്ഞ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​ച്ചു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ബ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു

You might also like

-