നടിയെ ആക്രമിച്ച കേസിൽ ഈ മാസം 12ന് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

ബാലചന്ദ്രകുമാറിന് മൊഴിനൽകാൻ കോടതി സമൻസ് അയച്ചു. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ഐ പി സി 164 പ്രകാരം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക.

0

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഈ മാസം 12ന് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തു .കേസുമായി ബന്ധപെട്ടു യാൽ നടത്തിയ പുതിയ വെളിപ്പെടുത്തലുലെ തുടർന്ന് ബാലചന്ദ്രകുമാറിന് മൊഴിനൽകാൻ കോടതി സമൻസ് അയച്ചു. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ഐ പി സി 164 പ്രകാരം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപി ശ്രമിക്കയുന്നതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടന്നു ഇയാൾ അവക്ഷപെട്ടു ഒരു സ്വകാര്യാ ചാനലിന് അഭിമുഖം നൽകിയിരുന്നു
കേസിന്റെ വിചാരണ പൂർത്തയാവാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരംമാത്രം ബാക്കി നിൽക്കെയാണ് ദീലീപുമായി തെറ്റി പിരിഞ്ഞ ബാലചന്ദ്രകുമാർ രംഗത്തുവന്നത് .

ബാലേന്ദ്രകുമാറിന്റെ ആരോപണം കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.

കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി പുതിയ സംഘത്തെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്. അന്വേഷണം സംഘം ഉടൻ യോഗം ചേർന്ന് ഭാവി നടപടികൾ ആലോചിക്കും. മുഖ്യപ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി തേടുന്നതടക്കമുള്ള കാര്യം യോഗം ആലോചിക്കും.

You might also like

-