തൃശ്ശൂരിൽ ഗോപാലകൃഷ്ണന്റെ സിറ്റിംഗ് സീറ്റിലെ തോൽവി ഒൻപതു ബി ജെ പി നേതാക്കളെ പുറത്താക്കി

കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി മത്സരിച്ച ബി ഗോപാലകൃഷ്ണൻ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയവർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്

0

തൃശൂർ :തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ജില്ലയിൽ സംഘടനാ പ്രവർത്തങ്ങൾ ചൂണ്ടിക്കാട്ടി നടപടി . ജില്ലയിലെ ഒന്‍പത് ബിജെപി നേതാക്കളെ ആറ് വർഷത്തേക്ക് സംഘടനയുടെ പ്രാഥമിക
അങ്കത്തിൽ നിന്നും പുറത്താക്കി പുറത്താക്കി.നേതാക്കൾ അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ കെ കെ അനീഷ്കുമാറാണ് നേതാക്കളെ പുറത്താക്കിയതായി വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ ജില്ലയായിരുന്നു തൃശൂർ. എന്നാൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്ക് സാധിച്ചില്ല. കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി മത്സരിച്ച ബി ഗോപാലകൃഷ്ണൻ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയവർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ കേശവദാസ്, മുൻകൗൺസിലർ ലളിതാംബിക എന്നിവരടക്കം ഒന്‍പത് പേരെയാണ് ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.ബി ഗോപാലകൃഷ്ണൻ മത്സരിച്ച് തോറ്റ വാർഡിലെ മുൻകൗൺസലിറാണ് ലളിതാംബിക. ഇവരുടെ മകൻ മനീഷ്, മകൾ അരുണ കേശവദാസ് എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൈപമംഗലത്തുള്ള പോണത്ത് ബാബു, ഒല്ലൂരിലുള്ള ചന്ദ്രൻ മാടക്കത്തറ, ഗുരുവായൂരിലുള്ള ജ്യോതി കൂളിയാട്ട്, പ്രശോഭ് മോഹൻ, ചേലക്കരയിലുള്ള ഉഷാ ദിവാകരൻ എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കൾ.
ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ മത്സരിച്ച ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്നു ലളിതംബിക. ബി ഗോപാലകൃഷ്ണന്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടി കാണിച്ച് കെ. കേശവദാസ് നേരത്തെ പരാതി നല്‍കിയിരുന്നു.

You might also like

-