അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം

ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്

0

കൊച്ചി | താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടക്കുന്നത്. പ്രസിഡന്റിനെ ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെ
ടുത്തിരുന്നു.
നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇ‍ടവേള ബാബുവും എതിരില്ലാതെ തെര‌ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും.

ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്.നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, ടിനി ടോം, സുധീര്‍ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിക്കുന്നത്. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണ് പാനലിന്റെ ഭാഗമല്ലാതെ രംഗത്തുള്ളത്.ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ തള്ളിയിരുന്നു. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്‍കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും

You might also like

-