വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

0

കോഴിക്കോട് |മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

പി ജെ ജോസഫിനെതിരായ പരാമർശത്തിൽ സിപിഐഎം നേതാവ് എം എം മണിയെ മുരളീധൻ വിമർശിച്ചു. എം എംമണി സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണ്. വളരെ മോശം പരാമർശമാണ് പി ജെ ജോസഫിനെതിരെ നടത്തിയത്. എം എം മണിയ്ക്ക് വേണ്ടി മുഖ്യമന്ത്രി മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വന്ദേ ഭാരതിന്റെ സമയക്രമം ഉറപ്പാക്കാൻ റെയിൽവെ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരൻ അറിയിച്ചു.

You might also like

-