അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു
മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റനാണ് മെസ്സി. 2022 ലോകകപ്പ് സ്വന്തമാക്കിയ അര്‍ജന്റീന ടീമിന്റെ നായകനായിരുന്നു. ഇത് മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ അധ്യായമായിരുന്നു. 2014, 2026 ലോകകപ്പ് ഫൈനലുകളിലും എത്തി. ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരം മാത്രമല്ല, ഒരു തലമുറയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കിയ പേരാണ് ലയണല്‍ മെസ്സിയെന്നത്. 207 മത്സരങ്ങളില്‍ 125 ഗോളുകള്‍ സ്വന്തമാക്കി. പന്തിനെ കാലില്‍ ഒട്ടിച്ചുനിര്‍ത്തി പ്രതിരോധനിരകളെ മറികടന്ന് ഗോളിലേക്ക് കുതിക്കുന്ന മെസ്സിയുടെ ഓരോ നീക്കവും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു കാഴ്ചാവിരുന്നായിരുന്നു.
ബ്യൂണസ് അയേഴ്സ് | അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.39ാം വയസ്സിലാണ് വിരമിക്കല്‍. അർജന്‍റീനയ്ക്കായി ഇതിഹാസതാരം ഇനി കളിക്കില്ല. അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്ന് മെസ്സി കുറിച്ചു
“ആ ഫൈനലിന് ശേഷം ഇത്രയും നാൾ കടന്നുപോയി, ഒരുപാട് ആലോചിച്ച ശേഷമാണ് ഒടുവിൽ ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം നിങ്ങളെയെല്ലാം അറിയിക്കാൻ ആഗ്രഹിക്കുന്നത്. വേദനയോടെയും വിഷമത്തോടെയുമാണ് ഈ തീരുമാനമെടുത്തത്, എങ്കിലും ഇതാണ് ശരിയായ സമയം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ എല്ലാം നേടിയെടുത്തപ്പോൾ മാത്രമല്ല, അതിന് മുൻപുള്ള കഠിനമായ കാലങ്ങളിലും ഈ ജേഴ്സിക്ക് വേണ്ടി ഞാൻ എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ട്. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം നൽകാനും, ഒരു അർജന്റീനക്കാരൻ എന്നതിൽ നിങ്ങളെ അഭിമാനം കൊള്ളിക്കാനും ഞാൻ എപ്പോഴും പോരാടിയിട്ടുണ്ട്. എന്നെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു ഘട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത് എപ്പോഴും എനിക്ക് പ്രിയപ്പെട്ടതായിരുന്നു, ഇപ്പോഴും അതെ. ഇതിഹാസങ്ങളാകാൻ പോകുന്ന മിടുക്കരായ ഒരുപിടി യുവാക്കൾ നമുക്ക് പിന്നാലെ വരുന്നുണ്ട്, അവർ ഇവിടെ കളിക്കാൻ പൂർണമായും അർഹരാണ്’,” മെസ്സി കുറിച്ചു
പിതാവിന്‍റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.
ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.
തന്‍റെ 39ആം വയസിൽ ആണ് 21 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് മെസിയുടെ പടിയിറക്കം. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനു മുൻപും ടീമിനായി എല്ലാം നൽകി, ഇനിയും നൽകാൻ ഒന്നുമില്ല. വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകൾക്കും സഹതാരങ്ങൾക്കും ആരാധകർക്കും താരം നന്ദി പറഞ്ഞു. ഇനിമുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അർജന്റീനയ്ക്കായി ശബ്ദമുയർത്തുമെന്നും പറഞ്ഞാണ് താരം തന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.