ഇന്ത്യൻ പ്രതിരോധത്തിന് കരുത്തുപകരാൻഅമേരിക്കൻ നിർമിത അപ്പാഷെ
6200-ൽപരം കോടി രൂപയ്ക്കാണ് എഎച്ച് 64 ഇ ഇനത്തിലെ ആറു ഹെലികോപ്റ്ററുകൾ നല്‍കുക
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ പ്രതിരോധ സേനകൾക്ക് ഇനി അപ്പാഷേ കുന്തമുന. അമേരിക്കൻ നിർമിത അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യക്കു വില്ക്കാൻ അനുമതിയായി. 6200-ൽപരം കോടി രൂപയ്ക്കാണ് എഎച്ച് 64 ഇ ഇനത്തിലെ ആറു ഹെലികോപ്റ്ററുകൾ നല്‍കുക. ഒപ്പം രാത്രികാഴ്ചയ്ക്കുള്ള സെൻസറുകൾ, ജിപിഎസ് ഗൈഡൻസ്, കവചിത വാഹനങ്ങൾക്കെതിരേ പ്രയോഗിക്കുന്ന ഹെൽഫയർ മിസൈലുകൾ, വ്യോമലക്ഷ്യങ്ങളെ നേരിടാനുള്ള സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയും കിട്ടും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതികൂടി ആവശ്യമുണ്ടെങ്കിലും അതൊരു ഒൗപചാരികത മാത്രമാണ്. ബോയിംഗ്, ലോക്ഹീഡ് മാർട്ടിൻ, ജനറൽ ഇലക്ട്രിക്, റേഥിയോണ് തുടങ്ങിയ വന്പൻ കന്പനികൾ ഉൾപ്പെട്ടതാണു കരാർ.
അപ്പാഷേയുടെ ഫ്യൂസലേജ് ഇന്ത്യയിൽ ബോയിംഗും ടാറ്റാ ഗ്രൂപ്പും സംയുക്ത സംരംഭമായി നിർമിച്ചുതുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഈ ഹെലികോപ്റ്ററുകളുടെ നിർമാണം മുഴുവനായും ഇന്ത്യയിലേക്കു മാറ്റുമെന്നു പ്രതീക്ഷയുണ്ട്