കനത്ത മഴയും കാറ്റും ഇടുക്കിജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ജൂലൈ 7) അവധി

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കളക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

0

ഇടുക്കി | കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ഇടുക്കിജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച (ജൂലൈ 7) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. അവധി കാരണം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാലയ മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.

കഴിഞ്ഞ മുന്ന് ദിവസങ്ങളായി ജില്ലയിൽ കനത്ത മഴതുടരുകയാണ് .ശക്തമായ കാറ്റിലും മരങ്ങൾ വീണും മണ്ണിടിച്ചിൽ മൂലവും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെടുന്ന സാഹചര്യവുമുണ്ട്. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ചയും ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കളക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

കൺട്രോൾ റൂം നമ്പറുകൾ

കളക്ടറേറ്റ് : 04862-233111
04862-233130

താലൂക്ക് കൺട്രോൾ റൂം

ദേവികുളം : 04865-264231

ഉടുമ്പൻചോല : 04868-232050

പീരുമേട് : 04869-232077

ഇടുക്കി : 04862-235361

തൊടുപുഴ: 04862-222503.

You might also like

-